Your Image Description Your Image Description

ശിവകാര്‍ത്തികേയൻ നായകനായി എത്തുന്ന ചിത്രമാണ് മദ്രാസി.എ ആർ മുരുഗദോസ് സംവിധാനം നിർവ്വഹിക്കുന്ന  സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നാളെ കൊച്ചി ലുലു മാളിൽ വൈകിട്ട് 6.30ന്  പ്രീ ലോഞ്ച് ഇവന്റ് നടക്കും. ഇവന്റീൽ ശിവകാർത്തികേയൻ, ബിജു മേനോൻ, രുക്മിണി വസന്ത്, അരുൺ വെഞ്ഞാറമൂട്, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയ താരങ്ങളും അതിഥികളും എത്തും. ശ്രീലക്ഷ്‍മി മൂവീസ് നിർമ്മിക്കുന്ന മദ്രാസി കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ നേത്ര്വതം നൽകുന്ന മാജിക് ഫ്രെയിംസ് റിലീസാണ്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

സെപ്റ്റംബർ 5നാണ് മദ്രാസി തിയേറ്ററുകളിലേക്കെത്തുന്നത്‌. മദ്രാസിയിൽ ശിവകാർത്തികേയൻ, രുക്‍മിണി വസന്ത് , വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മദ്രാസിയുടെ സിനിമാട്ടോഗ്രാഫി: സുധീപ് ഇളമൺ, എഡിറ്റിങ്: ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി: കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ, ഡിസ്ട്രിബൂഷൻ ഹെഡ്: ബബിൻ ബാബു, മാർക്കറ്റിങ്: ബിനു ബ്രിങ്ഫോർത്ത്, വിതരണം: മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ്.

Related Posts