Your Image Description Your Image Description

മൈസൂരു: മാണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ സംഘർഷാവസ്ഥ തുടരുന്നുഞായറാഴ്ച ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ കല്ലേറാണ് സംഘർഷാവസ്ഥയ്ക്ക് കാരണം. സംഭവത്തിൽ 21 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മദ്ദൂരിൽ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ അയൽ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് അധിക പോലീസുകാരെ വിന്യസിച്ചു.

ചൊവ്വാഴ്ച ഹിന്ദു സംഘടനകൾ ‘മദ്ദൂർ ബന്ദിന്’ ആഹ്വാനം ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ബുധനാഴ്ച രാവിലെ 6 മണി വരെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ നിലനിൽക്കെ, ബിജെപി, ബജ്‌റംഗ്ദൾ എന്നിവയുൾപ്പെടെ വിവിധ ഹിന്ദു സംഘടനകൾ ന​ഗരത്തിൽ പ്രകടനം നടത്തി.

 

 

Related Posts