Your Image Description Your Image Description

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും കുട്ടികൾക്ക് നൽകിവരുന്ന 2024-25 വർഷത്തെ വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡ് വിതരണം

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ  നാളെ രാവിലെ ഒമ്പത് മണിക്ക് ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ   ഉദ്ഘാടനം ചെയ്യും.

470 കുട്ടികൾക്ക് 5000 രൂപ വീതമുള്ള ക്യാഷ് അവാർഡും മൊമെൻ്റേയും, അപകടത്തിൽ മരണമടഞ്ഞ മൂന്ന് മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് 30 ലക്ഷം രൂപയുടെ ധനസഹായം, 124 പേർക്ക് വിവാഹ ധനസഹായമായി 25000 രൂപ വീതവും, 73 പേർക്ക് മരണാനന്തര ധനസഹായമായി 15000 രൂപ വീതവും ആകെ ഒരു കോടിയിൽപരം രൂപയുടെ ധനസഹായം ഈ ചടങ്ങിൽ വിതരണം ചെയ്യും.

പി പി ചിത്തരഞ്ജൻ എം.എൽ. എ അധ്യക്ഷനാകും. കായിക പ്രോത്സാഹന അവാർഡ് വിതരണം എച്ച് സലാം എം.എൽ.എ നിർവഹിക്കും.   ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി രാജേശ്വരി , നഗരസഭ അധ്യക്ഷ കെ. കെ ജയമ്മ, വാർഡ് കൗൺസിലർ അഡ്വ. റീഗോ രാജു , മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ ,  കമ്മീഷണർ എച്ച് സലിം തുടങ്ങിയവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *