
മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് പരിരക്ഷ വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക 15 ലക്ഷം രൂപയായാണ് ഉയർത്തിയത്. ഫിഷറീസ് ആൻഡ് തുറമുഖ വകുപ്പ് അഡീഷണൽ സെക്രട്ടറി ചന്ദ്രശേഖർ ഇതുസംബന്ധിച്ച ഉത്തരവിറക്കി. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷത്തിൽനിന്ന് 20 ലക്ഷം രൂപയായി ഉയർത്താനായിരുന്നു ബജറ്റിലെ ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമായാണ് ഇപ്പോൾ തുക 15 ലക്ഷമാക്കിയത്. അടുത്ത ഘട്ടത്തിൽ പരിരക്ഷ 20 ലക്ഷം രൂപയാക്കുകയാണ് ലക്ഷ്യമിടുന്നത്.
