
അടൂരിൽ പാമ്പുകടിയേറ്റ 75-കാരൻ കടിച്ച മൂർഖൻ പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച (17-11-26) വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. പതിനാലാം മൈൽ സ്വദേശിയായ വയോധികനാണ് വീട്ടിൽവെച്ച് പാമ്പുകടിയേറ്റത്. അലക്കുകല്ലിന് സമീപം കിടന്നിരുന്ന തുണികൾക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പ് ചൂണ്ടുവിരലിലാണ് കടിച്ചത്.
തുടർന്ന് പാമ്പിനെ കുപ്പിയിലാക്കി അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവി ഡോ. ബെൻജു ഷാജി വർഗീസിന്റെയും കൺസൾട്ടന്റ് ഇന്റൻസിവിസ്റ്റ് ഡോ. എഫ്. ജമീലിന്റെയും നേതൃത്വത്തിലായിരുന്നു ചികിത്സ.
