Your Image Description Your Image Description

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി ചെല്ലാനത്ത് മത്സ്യത്തൊഴിലാളി വനിതകൾക്ക് ഇലക്ട്രിക്ക് ഓട്ടോ ഫിഷ് വെൻഡിംഗ് കിയോസ്‌ക് വിതരണവും എമർജൻസി ട്രീറ്റ്‌മെൻ്റ് ആൻഡ് റെസ്‌ക്യൂ ബ്ലോക്ക് കെട്ടിടത്തിൻ്റെയും, പബ്ലിക് ടോയ്ലെറ്റ് ബ്ലോക്കിൻ്റെയും നിർമ്മാണഉദ്ഘാടനവും ഇന്ന് ( ജൂൺ 28 ന്)നടക്കും. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന സഹമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം നിർവ്വഹിക്കും .ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.

ചെല്ലാനം മത്സ്യഗ്രാമത്തിൽ 569.97 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഫിഷറീസ് എക്‌സറ്റൻഷൻ കം കോമൺ യൂട്ടിലിറ്റി സെൻ്റർ, ഓരു ജല മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കൽ, തിരഞ്ഞെടുത്ത 500 മത്സ്യത്തൊഴിലാളികൾക്ക് ഐസ് ബോക്‌സ് വിതരണം, 18 മത്സ്യത്തൊഴിലാളി വനിതകൾക്ക് ഇലക്ട്രിക്ക് ഓട്ടോ ഫിഷ് വെൻഡിംഗ് കിയോസ്ക‌്, കൃത്രിമപാര് സ്ഥാപിക്കൽ, ചെല്ലാനം ഫാമിലി ഹെൽത്ത് സെന്ററിൽ എമർജൻസി ട്രീറ്റ്‌മെന്റ്റ് ആൻഡ് റെസ്‌ക്യൂ ബ്ലോക്ക്, പബ്ലിക് ടോയ്ലെറ്റ് എന്നിവയാണ് വിഭാവനം ചെയ്‌തിട്ടുള്ള പദ്ധതികൾ.

ചടങ്ങിൽ ഹൈബി ഈഡൻ എം പി വിശിഷ്ടാതിഥിയായി പങ്കെടുക്കും. കെ ജെ മാക്സി എം എൽ എ സ്വാഗതം ആശംസിക്കും. ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി അബ്ദുൽ നാസർ റിപ്പോർട്ട് അവതരിപ്പിക്കും.ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി,ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എൽ ജോസഫ്, വൈസ് പ്രസിഡന്റ് മേരി സിംല, ജില്ലാ പഞ്ചായത്തംഗം ദീപു കുഞ്ഞിക്കുട്ടി,ചെല്ലാനം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്പമ്മ സെബാസ്റ്റ്യൻ, ചെല്ലാനം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാരായ സീമ ബിനോയ്, ഷിംല ഷാജി,ബീന മാർട്ടിൻ കെ ഡി പ്രസാദ്, വി ജെ സെബാസ്റ്റ്യൻ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഡോ ആശ അഗസ്റ്റിൻ, കേരള തീരദേശ വികസന കോർപ്പറേഷൻ ഡയറക്ടർ ടി രഘുവരൻ,മത്സ്യഫെഡ് ബോർഡ് അംഗം പി ബി ദാേളാ, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗം ആന്റണി ഷീലൻ,സ്വന്തന്ത്ര മത്സ്യ തൊഴിലാളി യൂണിയൻ പ്രസിഡന്റ് ഷിജി തയ്യിൽ,സംസ്ഥാന മത്സ്യ തൊഴിലാളി കോൺഗ്രസ് വൈസ് പ്രസിഡന്റ് എ സി ക്ലാർൻസ്,മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ ഐ യു ടി സി) പ്രസിഡന്റ് ക്ലീറ്റസ് പുന്നക്കൽ,ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് ജോസി,കെ എസ് സി എ ഡി സി മാനേജിങ് ഡയറക്ടർ പി എ ഷെയ്ക് പരീത് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *