Your Image Description Your Image Description

തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ചുകൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. മണ്ണന്തല മുക്കോലക്കലില്‍ ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. സഹോദരന്‍ ഷംസാദിനെയും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖിനെയും മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.

കട്ടിലിന് താഴെ കിടക്കുന്ന നിലയില്‍ മാതാപിതാക്കളാണ് ഷെഫീനയെ കണ്ടെത്തുന്നത്. സംശയം തോന്നിയ ഇവര്‍ മണ്ണന്തല പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഷെഫീനയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ആക്രമണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *