‘മംദാനി 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ’;ന്യൂയോർക്ക് മേയർ സ്ഥാനാർഥിയെ അധിക്ഷേപിച്ച് ട്രംപ്​

ന്യൂയോർക്ക് മേയർ സ്ഥാനാർഥിയായ ഇന്ത്യൻ വംശജനെതിരെ അധിക്ഷേപ പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് വിജയിച്ച ഇന്ത്യൻ വംശജൻ സൊഹ്​റാൻ മംദാനിക്കെതിരെയാണ് ട്രംപിന്‍റെ അധിക്ഷേപം.

‘100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനാണ് മംദാനി. ‘കാണാൻ ഭയാനകനായ മംദാനിയുടെ ശബ്ദം അരോചകമാണ്. അത്ര സാമർത്ഥ്യമുള്ള ആളല്ല. മംദാനിക്ക് മുന്നിൽ സെനറ്റർ ചക്ക് ഷുമർ കുമ്പിടുകയാണ്.’ ട്രംപ് വിമർശിച്ചു. ജാസ്മിൻ ക്രോക്കറ്റിനെതിരെയും ട്രംപ് ​അധിക്ഷേപ ആരോപണങ്ങൾ ഉന്നയിച്ചു. ഐക്യു കുറവുള്ള ജാസ്മിൻ ക്രോക്കറ്റിനെ പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യാം എന്നായിരുന്നു പരാമർശം. അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസിനെയും മറ്റ് പുരോഗമന സ്ക്വാഡ് അംഗങ്ങളെയും ക്യാബിനറ്റ് സ്ഥാനങ്ങളിൽ നിയമിക്കണമെന്നും’ ട്രംപ് പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *