മംഗളൂരുവിൽ മയക്കുമരുന്ന് വിൽപനക്കിടെ രണ്ടു പേർ അറസ്റ്റിൽ

മംഗളൂരു: ക്ഷേത്രത്തിന് സമീപം നിരോധിത രാസലഹരി എം.ഡി.എം.എ കൈവശം വെച്ചതിനും വിൽപന നടത്തിയതിനും രണ്ട് പേരെ കുന്താപുരം പൊലീസ് അറസ്റ്റ് ചെയ്തു.കൗപ് താലൂക്കിൽ സുഭാഷ് നഗറിലെ സർക്കാർഗുഡ്ഡെ സ്വദേശി മുദാസിർ (23), ഉഡുപ്പി താലൂക്കിൽ ഉദ്യാവര സ്വദേശി ഏദൻ ലോബോ (18) എന്നിവരാണ് അറസ്റ്റിലായത്.

എം.ഡി.എം.എ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. 2,49,440 രൂപ വിലമതിക്കുന്ന 124.72 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് വിതരണത്തിലും പാക്കേജിങിലും ഉപയോഗിക്കുന്നതായി സംശയിക്കുന്ന നിരവധി വസ്തുക്കളും പൊലീസ് കണ്ടെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *