Your Image Description Your Image Description

 

പഹൽഗാം ഭീകരക്രമണത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി. ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാടിനാണ് ഷാങ്ഹായ് ഉച്ചകോടിയിൽ അംഗീകാരം ലഭിച്ചത്. ഭീകരതയിൽ ഇരട്ടത്താപ്പ് പാടില്ലെന്നും, അതിർത്തി കടന്നുള്ള ഭീകരവാദത്തെ ചെറുക്കണമെന്നും സംയുക്ത പ്രഖ്യാപനത്തിൽ ലോകരാജ്യങ്ങൾ ആഹ്വാനം ചെയ്തു. അതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വ്യാപാര യുദ്ധത്തിനിടെ മോദിയും റഷ്യൻ പ്രസിഡന്‍റ് പുടിനും കൂടിക്കാഴ്ച നടത്തി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യാപാര യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ ആണ് മോദി പുടിൻ കൂടിക്കാഴ്ച നടന്നത്. യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ച മോദി ഇന്ത്യയും റഷ്യയും തമ്മിൽ കാലങ്ങളായുള്ള ബന്ധമെന്നും തോളോട് തോൾ ചേർന്ന് മുന്നോട്ട് പോകണമെന്നും പറഞ്ഞു.

 

അതേസമയം ഭീകരവാദം പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയെന്നും ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നുമാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയത്. മാനുഷികതക്കെതിരായ ആക്രമണമാണ് പഹൽഗാമിൽ നടന്നതെന്നാണ് മോദി പറഞ്ഞത്. പഹൽഗാം ഭീകരാക്രമണത്തെ എസ്‌സി‌ഒ അംഗരാജ്യങ്ങൾ ശക്തമായി അപലപിച്ചു. കുറ്റവാളികളെയും സംഘാടകരെയും സ്‌പോൺസർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഷാങ്ഹായ് ഉച്ചകോടി സംയുക്ത പ്രസ്താവന നടത്തി.

Related Posts