Your Image Description Your Image Description

കോഴിക്കോട് : ഭാരതാംബയെ ദേശീയ ചിഹ്നമാകണമെന്ന ആവശ്യവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി രംഗത്ത്. ‘ഭരണഘടനയും ഭാരതാംബയും’ എന്ന പരിപാടിയിലായിരുന്നു അബ്ദുള്ളക്കുട്ടി ഇത്തരത്തിലൊരു ആവശ്യം മുന്നോട്ടുവെച്ചത്.

എ പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം….

ഭാരത മാതാവിനെ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളിൽ ഉൾപ്പെടുത്തുന്നതിന് ചർച്ച നടത്തണം.കാവിക്കൊടിയാണോ ദേശീയപതാകയാണോ അവയിൽ ഉപയോഗിക്കേണ്ടത് എന്നതിൽ പിന്നീട് ചർച്ചയാകാം.

ഇന്ത്യൻ സ്വതന്ത്ര സമരസമയത്ത് വലിയ പ്രചോദനമായിരുന്നു ഭാരതമാതാവിന്റെ ചിത്രം. ഭാരതമാതാവിനെയും ഗവർണറെയും നിന്ദിക്കുന്നവർക്ക് ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുക എന്നതാണ് അവരുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *