Your Image Description Your Image Description

മലപ്പുറം : ഭാരതപ്പുഴയില്‍ യുവതിയും ബന്ധുവായ വിദ്യാര്‍ഥിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45), ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് 4.30-ന് മദിരശ്ശേരി താഴം കടവിലായിരുന്നു അപകടം ഉണ്ടായത്.കുളിക്കുന്നതിനിടെ മുഹമ്മദ് ലിയാന്‍ മുങ്ങിത്താഴുന്നത് കണ്ട് പുഴയോരത്ത് നിന്നിരുന്ന ആബിദ രക്ഷിക്കാനായി പുഴയിലേക്ക് ചാടുകയായിരുന്നു. എന്നാല്‍, ഇരുവരും പുഴയില്‍ മുങ്ങിപോകുകയായിരുന്നു.

കൊല്ലാട്ടു വളപ്പില്‍ അഹമ്മദ് കബീറിന്റെ മകനാണ് മുഹമ്മദ് ലിയാന്‍. അഹമ്മദ് കബീറിന്റെ സഹോദരിയാണ് ആബിദ. വേനലവധിയുടെ ഭാഗമായി മുഹമ്മദ് ലിയാനും വീട്ടുകാരും ആബിദയുടെ വീട്ടിലെത്തിയതായിരുന്നു.ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷം 10-ക്ലാസിലേക്ക് പ്രവേശനം ലഭിച്ചിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *