Your Image Description Your Image Description

ബെംഗളൂരു: ബെംഗളൂരുവിൽ സൊമാറ്റോ ഡെലിവറി ഏജന്റിന് നേരെ മർദ്ദനം. ഓർഡർ ചെയ്ത ഭക്ഷണം എത്താൻ വൈകിയതിനെ തുടർന്ന് സൊമാറ്റോ ഡെലിവറി ഏജന്റിനെ രണ്ട് പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ശോഭ തിയേറ്ററിന് സമീപമാണ് സംഭവം നടന്നത്. ഓർഡർ വൈകിയതിനെ തുടർന്ന് പ്രതി ഡെലിവറി ഏജന്റുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മർദ്ദനാദത്തിൽ കലാശിക്കുകയുമായിരുന്നു.

ഒരാൾ സമീപത്ത് കിടന്നിരുന്ന ഒരു പ്ലാസ്റ്റിക് പാത്രം എടുത്ത് ഡെലിവറി ഏജന്റിന്റെ തലയിൽ രണ്ടുതവണ അടിക്കുകയും മറ്റൊരാൾ കസേര കൊണ്ട് അയാളെ അടിക്കുകയും ചെയ്തു. പോലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി ഡെലിവറി ഏജന്റിൽ നിന്നും രണ്ടുപേരിൽ നിന്നും മൊഴിയെടുത്തു. സംഭവത്തിൽ ഡെലിവറി എക്സിക്യൂട്ടീവ് ഔദ്യോഗികമായി പരാതി നൽകിയില്ല.

Related Posts