Home » Blog » kerala Max » ‘ബോൺ ടുഗെദർ’: ഓർത്തോപീഡിക് പരിചരണത്തിൽ രണ്ട് പതിറ്റാണ്ടിന്റെ മികവുമായി കിംസ്ഹെൽത്ത് 
12

ഓർത്തോപീഡിക് പരിചരണരംഗത്ത് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായി തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയ ഓർത്തോപീഡിക് ചികിത്സ നേടിയ രോഗികളുടെ സംഗമമായ ‘ബോൺ ടുഗെദർ’ നടൻ മുരളി ഗോപി ഉദ്ഘാടനം ചെയ്യുന്നു. കിംസ്ഹെൽത്ത് ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് നസീർ, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്. എൻ. രഘുചന്ദ്രൻ നായർ, കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള, കൊല്ലം മേയർ എ. കെ. ഹഫീസ്, ഓർത്തോപീഡിക് സ്പൈൻ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ എന്നിവർ സമീപം.

തിരുവനന്തപുരം : ഓർത്തോപീഡിക് പരിചരണരംഗത്ത് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായി തിരുവനന്തപുരം കിംസ്ഹെൽത്തിൽ ഓർത്തോപീഡിക് ചികിത്സ നേടിയ രോഗികളുടെ സംഗമമായ ‘ബോൺ ടുഗെദർ’ സംഘടിപ്പിച്ചു. നടൻ മുരളി ഗോപി പരിപാടി ഉദ്ഘാടനം ചെയ്തു. കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള അധ്യക്ഷത വഹിച്ചു.

രണ്ട് പതിറ്റാണ്ടിലേറെയായി ക്ലിനിക്കൽ മികവ്, നൂതന ശസ്ത്രക്രിയാ വൈദഗ്ധ്യം, റോബോട്ടിക് സർജറി ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയിലൂടെ കിംസ്ഹെൽത്ത് ഓർത്തോപീഡിക്സ് ചികിത്സാരംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ട്. ഷോൾഡർ, ഹിപ്പ്, കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, കൈകളുടെ ശസ്ത്രക്രിയ, നട്ടെല്ല് ശസ്ത്രക്രിയ, പീഡിയാട്രിക് ഓർത്തോപീഡിക്സ്, ട്രോമ കെയർ തുടങ്ങി ഓർത്തോപീഡിക്സിന്റെ വിവിധ മേഖലകളിൽ കിംസ്ഹെൽത്ത് പ്രത്യേക ചികിത്സ ലഭ്യമാക്കുന്നു. ഹിപ്പ്, കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കും സ്കോളിയോസിസ് ശസ്ത്രക്രിയയ്ക്കുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികൾ കിംസ്ഹെൽത്തിനെ ചികിത്സയ്ക്കായി തിരഞ്ഞെടുക്കുന്നുണ്ട്.

“വിദഗ്ധ പരിചരണവും നൂതന ചികിത്സാ സംവിധാനങ്ങളും രോഗികൾഞങ്ങളിലർപ്പിച്ച വിശ്വാസവുമാണ് രണ്ട് പതിറ്റാണ്ടിലധികം   നീണ്ട ഓർത്തോപീഡിക് പരിചരണത്തിന്റെ പ്രധാന കരുത്ത്. രോഗികളോടൊപ്പം പിന്നിട്ട ഈ യാത്രയുടെ ഭാഗമാകുന്നതിനൊപ്പം, ഓർത്തോപീഡിക് ചികിത്സാരംഗത്ത് കൂടുതൽ മുന്നേറാനും മികച്ച ചികിത്സാഫലങ്ങൾ ഉറപ്പാക്കാനുമുള്ള പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്തുകയാണ് ‘ബോൺ ടുഗെദർ,” പരിപാടിയിൽ അധ്യക്ഷത വഹിച്ച ഡോ. എം. ഐ. സഹദുള്ള പറഞ്ഞു.

“രോഗമുക്തിയിലേക്കുള്ള ഓരോ ചുവടിലും രോഗിക്ക് വലിയ പരിശ്രമവും ആത്മവിശ്വാസവും ക്ഷമയും അതിജീവിക്കാനുള്ള ഉറച്ച മനസ്സും ആവശ്യമാണ്. എന്നാൽ ഓരോ വിജയകരമായ തിരിച്ചുവരവിനും പിന്നിൽ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ വലിയ പങ്കുണ്ട്,” ഉദ്ഘാടന പ്രസംഗത്തിൽ  മുരളി ഗോപി പറഞ്ഞു. മികച്ച ചികിത്സ നൽകുന്നതിലുള്ള കിംസ്ഹെൽത്തിന്റെ പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു.

കിംസ്ഹെൽത്ത് ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് നസീർ സ്വാഗതം പറഞ്ഞു. കൊല്ലം മേയർ എ. കെ. ഹഫീസ്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവർ ആശംസകൾ നേർന്നു. കിംസ്ഹെൽത്ത് ഓർത്തോപീഡിക്സ് വിഭാഗം കൺസൾട്ടന്റും ഓർത്തോപീഡിക് സ്പൈൻ സർജനുമായ ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *