Your Image Description Your Image Description

ന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അടുത്തിടെ സോഷ്യൽ‌ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ‘ആസ്ക് മി എനിത്തിംഗ്’ സെഷനിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നു. അതിൽ താൻ കളിച്ചിരുന്ന കാലത്തെ രസകരവും കേൾക്കാത്തതുമായ നിരവധി കഥകൾ സച്ചിൻ പങ്കുവെക്കുകയും ചെയ്തു.

ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തുമായുള്ള കടുത്ത മത്സരത്തെക്കുറിച്ചും സച്ചിൻ സംസാരിച്ചു. ഒരു ബോളറുടെ താളം തെറ്റിക്കാൻ മനപ്പൂർവ്വം തെറ്റായ ഷോട്ട് കളിച്ചിട്ടുണ്ടോ എന്നായിരുന്നു ആരാധകരിൽ ഒരാൾ സച്ചിനോട് ചോദിച്ചത്.

“അതെ, പല അവസരങ്ങളിലും ബോളറുടെ താളം തെറ്റിക്കാൻ ഞാൻ അപകടകരമായ ഷോട്ടുകൾ കളിച്ചിട്ടുണ്ട്. 2000ൽ നെയ്റോബിയിൽ മഗ്രാത്തിനെതിരെയാണ് അത്തരമൊരു സംഭവം എന്റെ മനസ്സിൽ വരുന്നത്” ചോദ്യത്തിന് മറുപടിയായി സച്ചിൻ പറഞ്ഞു.

Related Posts