Your Image Description Your Image Description

മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ‘ഹൃദയപൂർവ്വം’. സത്യൻ അന്തിക്കാടാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ബോക്സ് ഓഫീസിൽ വൻ കളക്ഷനുമായി മുന്നേറുകയാണ് ചിത്രം. ഹൃദയപൂർവ്വം റിലീസായി രണ്ട് ദിവസം പിന്നിടുമ്പോൾ 5.95 കോടി രൂപയാണ് നേടിയിരിക്കുന്നത്.

അതേസമയം ആഗോളതലത്തിൽ കളക്ഷൻ 15 കോടിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് കാണുന്നത്. ഓണം അവധി തുടങ്ങുന്നതിന് മുൻപേ ഇത്രയും കളക്ഷൻ നേടിയെങ്കിൽ ഇനിയും ഈ കുതിപ്പ് തുടരുമെന്നാണ് ആരാധകർ പറയുന്നത്.
ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം 3.70 കോടിയോളം രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്.

ചിത്രത്തിൽ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ മികച്ചതാണെന്നാണ് പ്രേക്ഷകർ പറയുന്നത്. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകൾ എല്ലാം വർക്ക് ആയെന്നും ഒരു പക്കാ ഫീൽ ഗുഡ് സിനിമയാണ് ഹൃദയപൂർവ്വം എന്നുമാണ് അഭിപ്രായങ്ങൾ.

2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ എത്തിയത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്.

Related Posts