ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു ; രണ്ട് പേർ മരിച്ചു

തൃശൂർ : നെല്ലായി ദേശീയ പാതയിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് പേർ മരിച്ചു. കയ്പമംഗലം അയിരൂർ സ്വദേശി കാവുങ്ങപറമ്പിൽ ബാലചന്ദ്രന്റെ മകൻ ഭരത് (23), തിരുവനന്തപുരം തോന്നക്കൽ സ്വദേശി ചാരുവിള വീട്ടിൽ ഉണ്ണിപ്പിള്ള മകൻ ഉത്തരജ് (20) എന്നിവരാണ് മരണപ്പെട്ടത്.

ഞായർ രാത്രി പത്ത് മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.

More From Author

Leave a Reply

Your email address will not be published. Required fields are marked *