Your Image Description Your Image Description

തിരുവനന്തപുരം: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. പുതുക്കുറിച്ചിയിലാണ് അപകടമുണ്ടായത്. വർക്കല സ്വദേശി രാഹുൽ, പുതുക്കുറിച്ചി സ്വദേശി നവാസ് എന്നിവരാണ് മരിച്ചത്. പെരുമാതുറ നിന്നും പുതുക്കുറിച്ചിയിലേക്ക് ഒരേ ദിശയില്‍ വന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. മുമ്പില്‍ പോയ സ്കൂട്ടര്‍ പെട്ടെന്ന് വെട്ടിത്തിരിച്ചപ്പോൾ പിന്നാലെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അരമണിക്കൂറോളം റോഡിൽ കിടന്ന ഇവരെ സ്വകാര്യ ആംബുലൻസ് എത്തിയാണ് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇരുവരും മരിക്കുകയായിരുന്നു

Related Posts