Your Image Description Your Image Description

കൊച്ചി:  ശ്വാസകോശത്തിൽ ഉണ്ടാകുന്ന ഗുരുതര രോഗങ്ങളായ ഇന്റർസ്റ്റിഷ്യൽ ലങ് ഡിസീസുകൾ അഥവാ ഐ.എൽ.ഡി. ബാധിച്ചവർക്ക് നടത്തുന്ന ചികിത്സ വേണ്ട രീതിയിൽ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ബിൽഡ് സമ്മേളനം 2025 കൊച്ചിയിൽ സമാപിച്ചു.

ഇന്ത്യയിലെയും  വിദേശ രാജ്യങ്ങളിലെയും ഉൾപ്പെടെ 100-ലധികം ആരോഗ്യപ്രവർത്തകരും, വൈദ്യശാസ്ത്രജ്ഞരും കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലിൽ നടന്ന ദ്വിദിന സമ്മേളനത്തിൽ പങ്കെടുത്തു.

കൊച്ചി അമൃത ആശുപത്രിയിലെ ശ്വാസകോശവിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. അസ്മിത മേഹ്ത്തയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനം, ഇന്റർസ്റ്റിഷ്യൽ ലംഗ് ഡിസീസുകൾക്കായുള്ള ചികിത്സയിലും നിർണയത്തിലുമുള്ള വ്യത്യസ്ത രീതികളും ക്ലിനിക്കൽ പരിശീലനങ്ങളും പങ്കുവെച്ചു

ഇന്ത്യയിലെ ആദ്യത്തെ ILD ഫെലോഷിപ്പ് പ്രോഗ്രാമിന്റെ ഔദ്യോഗിക പ്രകാശനവും സമ്മേളനത്തിൽ നടന്നു.  രോഗികേന്ദ്രികൃത ചികിത്സാ സമീപനത്തിൽ പുതിയ തലമുറ പൾമനോളജിസ്റ്റുകളെ ഒരുക്കുന്നതിനായുള്ളതാണ്  ഈ പദ്ധതി.

സമ്മേളനത്തിന്റെ ഭാഗമായി ഡോ. അസ്മിത മേഹ്ത്ത രചിച്ച  “ILD MDM – 100 കേസുകൾ: സംഭാഷണങ്ങൾ, നിഗമനങ്ങൾ, അനുഭവങ്ങൾ” എന്ന പുസ്തക പ്രകാശനവും ചടങ്ങിൽ നടന്നു.  രാജ്യത്താകമാനമുള്ള  ILD യോഗങ്ങളിൽ ചർച്ചയായ കേസുകളും ചികിത്സാരീതികളും ഈ പുസ്തകത്തിൽ സമാഹരിച്ചിട്ടുണ്ട്.

റോയൽ ബ്രോംപ്ടൺ ആശുപത്രിയിലെ കൺസൾട്ടന്റ് റസ്പിറേറ്ററി ഫിസിഷ്യനും, ഇംപീരിയൽ കോളേജ് ലണ്ടനിലെ പ്രൊഫസറുമായ ഡോ അതോൽ വെൽസ്, ഇറ്റലിയിൽനിന്നും പ്രഫ. ക്ലൗഡിയ റവാഗ്ലിയ, ശ്രീലങ്കയിൽ നിന്നും  ഡോ. അമില രത്നപാല, ഇന്ത്യയിലെ ഐ.എൽ.ഡി. വിദഗ്ധാരായ. ഡോ ദീപക് തൽവാർ, ഡോ. സുജിത് രാജൻ എന്നിവരടക്കം നൂറിലധികം വിദഗ്ധരും സമ്മേളനത്തിലും തുടർന്ന് നടന്ന പ്രഭാഷണങ്ങളിലും, പാനൽ ചർച്ചകളിലും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *