ബാർ ജീവനക്കാരുടെ മർദനത്തിൽ യുവാവിന് ഗുരുതര പരിക്ക്

ചോറ്റാനിക്കര : ബാർ ജീവനക്കാരുടെ മർദനത്തിൽ യുവാവിന് ഗുരുതര പരിക്ക്. തലക്കോട് സ്വദേശി അനന്തു (28) വാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. മർദനത്തിൽ സുഹൃത്ത് അനോജി (28) നും പരിക്കുണ്ട്.

ബുധനാഴ്ച രാത്രി തുപ്പംപടിയിലെ ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയ യുവാക്കൾ രണ്ടാമതും ടച്ചിങ്സ് ചോദിച്ചത് ഇഷ്ടപ്പെടാത്ത ജീവനക്കാർ അസഭ്യം പറഞ്ഞു. എത്തി പിന്നെ തർക്കത്തിലേക്ക് എത്തി.തുടർന്ന് സംഘം ചേർന്നെത്തിയ ബാർ ജീവനക്കാർ യുവാക്കളെ ബിയർ കുപ്പി ഉപയോഗിച്ചു മർദിച്ചെന്നാണു പരാതി.

ബിയർ കുപ്പിക്ക് തലയ്ക്ക് അടിയേറ്റ് അനന്തു ബോധരഹിതനായി വീണു. അടിയേറ്റുവീണ അനന്തുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ബാർ ജീവനക്കാർ കടന്ന് കളഞ്ഞെന്ന് പറയുന്നു. തലയിൽ ഗുരുതര പരിക്കേറ്റതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *