ബഹ്റൈനിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത

കാലവസ്ഥ‍‍ വ്യതിയാനത്തിന്‍റെ ഭാഗമായി ബഹ്റൈനിൽ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കാലാവസ്ഥാ ഡയറക്‌ടറേറ്റ് വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ചൂടും പൊടിക്കാറ്റും നിറഞ്ഞ കാലാവസ്ഥ ശനിയാഴ്‌ച വരെ തുടരുമെന്നാണ് പ്രവചനം.

വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മിതമായതോ ശക്തമായതോ ആയ കാറ്റാണ് ബഹ്റൈനിൽ ഇന്ന് അനുഭവപ്പെടുക. വ്യാഴാഴ്‌ച വരെ ഇത് ശക്തി പ്രാപിച്ച് കൊടുങ്കാറ്റിന് സമാനമായ സാഹചര്യങ്ങൾ ഉണ്ടാവാം. പൊടിപടലങ്ങൾ, കടൽ താപനിലയിലെ വർധനവ്, അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നത് എന്നിവയും പ്രതീക്ഷിക്കുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *