ബഹ്റൈനിൽ അഞ്ചം​ഗ പ്രവാസി സംഘം പിടിയിൽ

മനാമ: ബഹ്റൈനിൽ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ അഞ്ചം​ഗ സംഘത്തെ ക്രിമിനൽ ഇൻവസ്റ്റി​ഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ജനറൽ ഡയറക്ടറേറ്റിലെ ആന്റി നാർകോട്ടിക്സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പിടിയിലായ 28നും 51നും ഇടയിൽ പ്രായമുള്ള അ‍ഞ്ച് പേരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ലഹരി ഇടപാട് നടത്തുന്നതിനായാണ് വീട്ടിൽ ഇവർ കഞ്ചാവ് വെച്ചുപിടിപ്പിച്ചത്.

പത്ത് ലക്ഷം ബഹ്റൈൻ ദിനാറാണ് കണ്ടുകെട്ടിയ ലഹരി വസ്തുക്കളുടെ വിപണി മൂല്യം വരുന്നത്. ബഹ്റൈനിൽ ലഹരി മരുന്ന് കൈവശം വെക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നവരെ സംബന്ധിച്ച വിവരങ്ങൾ 996@interior.gov.bh എന്ന മെയിൽ വഴിയോ അല്ലെങ്കിൽ 996, 999 എന്നീ ഹോട്ട്ലൈൻ നമ്പറുകൾ വഴിയോ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരത്തിൽ വിവരങ്ങൾ നൽകുന്നവരുടെ പേരോ മറ്റ് വിവരങ്ങളോ ഒരിക്കലും വെളിപ്പെടുത്തില്ലെന്നും അധികൃതർ അറിയിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *