ബസിൽ നിന്ന് വീണ വിദ്യാർത്ഥി മരിച്ചു ; ഡ്രൈവർക്കെതിരെ കേസ്

കൊച്ചി : എറണാകുളം ചെല്ലാനം മാലാഖപ്പടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വീണ് പതിനാറുകാരൻ മരിച്ചു. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്.

സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കണ്ണമാലി പൊലീസ് കേസെടുത്തു. ബസ്സിന്‍റെ ഡോർ അടയ്ക്കാതെ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് പൊലീസ് മോർണിംഗ് സ്റ്റാർ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തത്.

ഇന്നലെ രാത്രി ഏഴുമണിയോടെ ചെല്ലാനം മലാഖപടിയിൽ നിന്നാണ് ബസിൽ 16കാരനായ പവൻ സുമോദ് കയറുന്നത്. ബസിലേക്ക് വിദ്യാർത്ഥി കയറുന്നതും ഡോറിന് സമീപത്തേ സീറ്റിലേക്ക് ഇരിക്കാൻ നോക്കുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്.

പിന്നീട് സീറ്റിൽ നിന്ന് എഴുന്നേറ്റ് വാതിൽപടിയിൽ നിന്നുകൊണ്ട് പുറത്തേക്ക് നോക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. ഇതിനുശേഷമാണ് അപകടമുണ്ടായത്. ഏതെങ്കിലും തരത്തിൽ വിദ്യാര്‍ത്ഥി മനപ്പൂര്‍വം എടുത്ത് ചാടിയതാണോ അതോ പിടിവിട്ടതാണോയെന്നകാര്യമടക്കമാണ് പൊലീസ് അന്വേഷിക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *