Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് ടൂറിസ്റ്റ് ബസിലെ ക്ലീനർക്ക് യാത്രക്കാരുടെ മർദനം. കാസർകോട് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടിൽ അരവിന്ദിനാണ് മർദനമേറ്റത്. ബസിലെ എസിയുടെ തണുപ്പ് കുറഞ്ഞുപോയെന്ന് പറഞ്ഞായിരുന്നു ആക്രമണം. പരിക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർകോട് നിന്നും എറണാകുളത്തേക്ക് പോയ ബസിലെ ജീവനക്കാരനാണ് അരവിന്ദ്. ഇന്ന് പുലർതച്ചെ 1.30ഓടെ നന്തിയിലെത്തിയപ്പോളായിരുന്നു സംഭവം. തളിപ്പറമ്പിൽ നിന്ന് കയറിയ രണ്ടുപേരാണ് യുവാവിനെ മർദിച്ചത്.

ബസിലെ എസിയുടെ തണുപ്പ് കുറഞ്ഞുപോയെന്ന് പറഞ്ഞ് ഇവർ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് യുവാവുമായി വാക്കേറ്റത്തിലായ യാത്രക്കാർ മുഖത്ത് തുടരെ മർദിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവാവ് കൊയിലാണ്ടി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ബംഗളൂരു – കോഴിക്കോട് അന്തർസംസ്ഥാന നൈറ്റ്‌ബസ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) പ്രതിഷേധം രേഖപ്പെടുത്തി. പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related Posts