Your Image Description Your Image Description

ഇടുക്കി : ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്താൻ ചിലര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജലവിഭവവകുപ്പ് പുറത്തിറക്കിയ ഡാമുകളുടെ ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതോടെ പഴയ ഉത്തരവ് പൂര്‍ണമായും ഇല്ലാതായി.

മന്ത്രിയുടെ പ്രതികരണം….

ഇപ്പോള്‍ ഡാമിന്റെ ചുറ്റുമുള്ള സ്വകാര്യഭൂമിയില്‍ ഒരു തരത്തിലുള്ള നിര്‍മാണ നിയന്ത്രണവും ഇല്ല. എന്നാല്‍ പഴയ ഉത്തരവ് റദ്ദാക്കിയില്ല. ബഫര്‍ സോണ്‍ ഇപ്പോഴും നിലവില്‍ ഉണ്ടെന്നും കെഎസ്ഇബിയുടെ ഡാമുകളിലേക്കുകൂടി ഇതു വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നുമാണ് പ്രചാരണം. ജനങ്ങളെ ആശങ്കപ്പെടുത്താനാണ് ഇത്തരമൊരു നീക്കം. ഇത് ഇടുക്കിജനത തിരിച്ചറിയണം.

കെഎസ്ഇബിയുടെ ഡാമുകളുടെ ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപിക്കാന്‍ നീക്കമില്ലെന്ന് വൈദ്യുതിമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.അത്തരമൊരു നീക്കവുമില്ലെന്ന് മന്ത്രി വ്യക്തമാക്കിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വ്യക്തിപരമായ താത്പര്യംമാത്രം മുന്നില്‍ക്കണ്ടാണ് ചിലര്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത് ജനങ്ങള്‍ തള്ളിക്കളയണം.

Leave a Reply

Your email address will not be published. Required fields are marked *