Home » Blog » kerala Max » ബം​ഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവന; വിശദീകരണവുമായി നേഹ ബോറ
5

ന്യൂഡൽഹി: ജെഎൻയുവിൽ തിയേറ്റർ ആൻഡ് പെർഫോമൻസ് സ്റ്റഡീസിൽ പിഎച്ച്ഡി ചെയ്യുന്ന നേഹ ബോറയെ ഇപ്പോൾ അറിയാത്ത ഇന്ത്യാക്കാരില്ല, 2019–20 കാലത്തെ പൗരത്വനിയമത്തിനെതിരായ വിദ്യാർഥി പ്രതിഷേധങ്ങളിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ നേഹ ഇപ്പോൾ രാജ്യത്തെ അവകാശപ്പോരാട്ടങ്ങളുടെ പ്രതീകമാണ്. ഡൽഹിയിൽ നടന്ന സിജെപിയുടെ പ്രതിഷേധത്തിലെ ശ്ര​ദ്ധാകേന്ദ്രമായിരുന്നു നേഹ ബോറ.

ഇപ്പോൾ, ബം​ഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ. ബം​ഗ്ലാദേശിലെ പുരോ​ഗമന വിദ്യാർത്ഥി കൂട്ടായ്മയായ സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ പേഴ്സണൽ നാഷണൽ കോൺഫറൻസിൽ പ്രദർശിപ്പിക്കാൻ തയ്യാറാക്കിയ വീഡിയോ ആണ് തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നതെന്നും നേഹ ബോറ വ്യക്തമാക്കി.

ബം​ഗ്ലാദേശിലെ ജെൻസി പ്രക്ഷോഭത്തിലെ പുരോ​ഗമന വിഭാ​ഗത്തിന്റെ പങ്കാണ് പ്രചോദനമായി പറഞ്ഞതെന്നും ബം​ഗ്ലാദേശിലെ തീവ്ര വലതുപക്ഷം ആദ്യം പ്രചരിപ്പിച്ചത് ഇന്ത്യയിലെ വലതുപക്ഷം ഏറ്റെടുത്തെന്നും നേഹ ബോറ പറയുന്നു. സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ ലോ​ഗോ വീഡിയോയിൽ നിന്ന് വെട്ടിക്കളഞ്ഞാണ് പ്രചരിപ്പിച്ചതെന്നും നേഹ വിശദീകരിച്ചു. വീഡിയോ ചൂണ്ടിക്കാട്ടി ബം​ഗ്ലാദേശിലെ ഭരണ അട്ടിമറിയാണ് നേഹയ്ക്ക് പ്രചോദനമെന്ന പ്രചാരണം ബിജെപി വ്യാപകമാക്കിയതിന് പിന്നാലെയാണ് വിശദീകരണം. നേഹയുടെ പ്രസ്താവന തള്ളിയ ഐസ നേതാക്കൾ, വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *