Home » Blog » kerala Max » ‘ക്ലിനിക്കൽ ട്രയൽ’ എന്ന് എഴുതിയ മരുന്നുകൾ തിരികെ വിളിച്ച് എസ്എടി ആശുപത്രി
4

തിരുവനന്തപുരം: എസ്എംഎ രോഗബാധിതരായ കുട്ടികൾക്ക് നൽകിയ ക്ലിനിക്കൽ ട്രയൽ എന്ന് എഴുതിയ മരുന്നുകൾ തിരികെ വിളിച്ച് ആരോഗ്യ വകുപ്പ്. എസ്എടി ആശുപത്രിയിൽ നിന്ന് രോഗബാധിതരായ ആറു കുട്ടികളുടെ മാതാപിതാക്കൾക്കാണ് ക്ലിനിക്കൽ ട്രയൽ എന്ന് എഴുതിയ ലേബലിൽ മരുന്ന് നൽകിയത്. ഇത് അടിയന്തരമായി ആശുപത്രിയിൽ തിരിച്ച് എത്തിക്കണമെന്നാന്ന് നിർദ്ദേശം നൽകിയിട്ടുള്ളത്.

ആശുപത്രിയിൽ നിന്ന് നൽകിയ മരുന്നുകൾ ഉടൻ ആശുപത്രിയിൽ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ മരുന്നുകൾ സ്റ്റോക്ക് എത്തിയതിന് പിന്നാലെയാണ് നടപടി. നേരത്തെ നൽകിയ മരുന്നുകളിൽ ക്ലിനിക്കൽ ട്രയൽ എന്ന സ്റ്റിക്കർ പതിച്ചിരുന്നു. എന്നാൽ മരുന്നുകളുടെ ഗുണനിലവാരത്തിൽ പ്രശ്‌നമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *