Your Image Description Your Image Description

ഡൽഹി: സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് നടി ഐശ്വര്യ റായ്. തന്‍റെ അനുവാദമില്ലാതെ ചിത്രങ്ങളടക്കം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് നടി ഹൈക്കോടതിയെ അറിയിച്ചു. വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഐശ്വര്യ റായ് ആവശ്യപ്പെട്ടു.

അനുവാദമില്ലാതെ ചിത്രങ്ങൾ പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് തടയണം. ചിത്രങ്ങളും ശബ്ദവും അടക്കം വാണിജ്യ ആവശ്യങ്ങൾക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും നടി ഹര്‍ജിയില്‍ വ്യക്തമാക്കി.

Related Posts