Your Image Description Your Image Description

വിവിധ സംസ്ഥാനങ്ങളിലായി നിരവധി ഉപയോക്താക്കളുള്ള രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളിൽ ഒരാളാണ് ജിയോ. ഇപ്പോഴിതാ പ്രളയ ബാധിത മേഖലകളായ ജമ്മു, ലഡാക്ക്, കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ഒരു ആശ്വാസവാർത്തയുമായി എത്തിയിരിക്കുകയാണ് ജിയോ. ഈ പ്രദേശങ്ങളിലുള്ളവർക്ക് നിലവിലെ പ്ലാൻ നീട്ടിനൽകിയും പണമടയ്ക്കാൻ സാവകാശം നൽകിയുമാണ് ജിയോ മാതൃകയായിരിക്കുന്നത്.

അതേസമയം പത്രക്കുറിപ്പിലൂടെയാണ് ജിയോ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജിയോ പ്രീപെയ്ഡ്, ജിയോ ഹോം ഉപയോക്താക്കൾക്കാണ് സാവകാശം നൽക്കുന്നത്. മൂന്ന് ദിവസമാണ് പ്ലാൻ കാലാവധി നീട്ടിനൽകിയത്. നിലവിലെ റീചാർജിനൊപ്പം തന്നെ ഈ മൂന്ന് ദിവസവും ഉപയോക്താക്കൾക്ക് സൗജന്യ കോളുകൾ, 2 ജിബി ഡാറ്റ എന്നിവയും ലഭിക്കും. ജിയോഹോം പ്ലാനും മൂന്ന് ദിവസത്തേയ്ക്കാണ് നീട്ടിനൽകിയിരിക്കുന്നത്.

ജിയോ പോസ്റ്റ്‌പെയ്ഡ് ബിൽ അടയ്ക്കാനും മൂന്ന് ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്. ജിയോ മാത്രമല്ല, എയർടെല്ലും ഇത്തരത്തിൽ പ്ലാനുകൾ നീട്ടിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് പ്ലാനുകൾ നീട്ടിയിരിക്കുന്നത്. ഒരു ജിബി ഡാറ്റയാണ് ദിവസവും ലഭിക്കുക. കൂടാതെ എയർടെൽ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കും ബിൽ പേയ്‌മെന്റുകളിൽ മൂന്ന് ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്.

Related Posts