Your Image Description Your Image Description

ലോങ് ജംപ് ലോക റെക്കോഡ് ജേതാവും പരിശീലകനുമായ മൈക്ക് പവലിനെ അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് (AIU) അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തു. മത്സരാർഥികളുടെ, പ്രത്യേകിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് ഈ നടപടിയെന്ന് AIU അറിയിച്ചു. എന്നാൽ, വിലക്കിന്റെ കൃത്യമായ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഈ സസ്‌പെൻഷൻ കാരണം, ടോക്കിയോയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലോ ലോക അത്‌ലറ്റിക്സുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളിലോ പവലിന് പങ്കെടുക്കാൻ കഴിയില്ല. അദ്ദേഹത്തിന് ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ അവസരമുണ്ട്

അമേരിക്കൻ താരമായ മൈക്ക് പവൽ 1991-ലെ ലോക ചാമ്പ്യൻഷിപ്പിലാണ് 8.95 മീറ്റർ ചാടി ലോങ് ജംപിൽ ലോക റെക്കോർഡ് സ്ഥാപിച്ചത്. 1988-ലും 1992-ലും ഒളിമ്പിക്സിൽ വെള്ളി മെഡലുകൾ നേടിയ അദ്ദേഹം 2022 മുതൽ ലോസ് ആഞ്ജലീസിനടുത്തുള്ള ഒരു സ്വകാര്യ സ്കൂളിൽ പരിശീലകനായി പ്രവർത്തിച്ചുവരികയായിരുന്നു.

Related Posts