Your Image Description Your Image Description

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളിനോടനുബന്ധിച്ച് നമോ യുവ റൺ പരിപാടിയുമായി ബിജെപി എത്തുന്നു. സെപ്‌റ്റംബർ 17-നാണ് പ്രധാനമന്ത്രിയുടെ 75-ാം പിറന്നാൾ. മയക്കുമരുന്നിൽ നിന്ന് മുക്തമായ ഇന്ത്യ എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള പ്രചാരണമാണ് നടക്കുന്നത്. സെപ്‌റ്റംബർ 21-ന് രാജ്യത്തെ 75 സ്ഥലങ്ങളിൽ നമോ യുവ റൺ സംഘടിപ്പിക്കുമെന്ന് ഭാരതീയ ജനതാ യുവമോർച്ച അധ്യക്ഷൻ തേജസ്വി സൂര്യ വ്യക്തമാക്കി. ഓരോ സ്ഥലത്തും 10,000 മുതൽ 15,000 വരെ യുവാക്കൾ നമോ യുവ റണ്ണിൽ പങ്കെടുക്കും.

അതേസമയം പരിപാടിയുടെ ഭാഗമായി ലോകത്തിലെ 75 നഗരങ്ങളിൽ യുവ പ്രവാസികളുടെ നേതൃത്വത്തിൽ സമാനമായ ചടങ്ങുകൾ നടക്കുമെന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. നടനും മോഡലുമായ മിലിന്ദ് സോമനാണ് ദേശീയ തലത്തിലുള്ള പരിപാടിയുടെ അംബാസഡർ. മിലിന്ദ്‌ സോമനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Posts