Your Image Description Your Image Description

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. മോദിയുടെ യാത്ര ഒരു “പിറ്റ് സ്റ്റോപ്പ്” മാത്രമാണെന്നും, ഇത് ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള കടുത്ത അപമാനമാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് മണിപ്പൂരിലെത്തിയ പ്രധാനമന്ത്രി മോദി കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരും മെയ്തെയ് ഭൂരിപക്ഷ പ്രദേശമായ ഇംഫാലും സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. 8,500 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കമിടുകയും ചെയ്യും.മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ മണിപ്പൂർ സന്ദർശനമായിരുന്നു ഇത്.

പ്രധാനമന്ത്രി മോദി തനിക്കായി ഗംഭീര സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചെന്ന് ആരോപിച്ച ഖാർഗെ, ഇത് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങളുടെ മുറിവിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണെന്ന് പറഞ്ഞു. “864 ദിവസത്തെ അക്രമത്തിന് ശേഷം നിങ്ങൾ 46 വിദേശ യാത്രകൾ നടത്തി, പക്ഷേ സ്വന്തം പൗരന്മാരോട് സഹതാപം പ്രകടിപ്പിക്കാൻ ഒരു സന്ദർശനം പോലും നടത്തിയില്ല,” ഖാർഗെ എക്‌സിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനം അനുകമ്പയുടെ ഭാഗമല്ല, മറിച്ച് ഒരു പ്രഹസനമാണെന്നും ഖാർഗെ ആരോപിച്ചു. മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മണിപ്പൂരിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നും, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ആ പരാജയം മറച്ചുവെക്കാനാണെന്നും ഖാർഗെ കുറ്റപ്പെടുത്തി

Related Posts