Your Image Description Your Image Description

ഡൽഹി: രാഹുൽ ഗാന്ധി നയിച്ച് വോട്ടർ അധികാർ യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമ്മ യെയും അധിക്ഷേപിച്ചതിനെതിരെ നാളെ ബിഹാറിൽ ബന്ദിന് ആഹ്വാനം ചെയ്ത് എൻ ഡി എ. രാഹുൽ ഗാന്ധിയും തേജസ്വി യാദവും മാപ്പ് പറയണമെന്നതാണ് ആവശ്യം. രാഹുൽ ഗാന്ധി ഇതുവരെ വിഷയത്തിൽ പ്രതികരിക്കാത്തത് ആയുധമാക്കിയാണ് ബി ജെ പി പ്രതിഷേധം കനപ്പിക്കുന്നത്.

അതിനിടെ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ ബി ജെ പിയിലെ വനിത നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തി. അധിക്ഷേപ മുദ്രാവാക്യത്തെ കോൺ​ഗ്രസ് അപലപിക്കുകയെങ്കിലും ചെയ്യണമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇത്തരം പരാമർശങ്ങൾക്ക് ബിഹാറിലെ ജനങ്ങൾ തക്ക മറുപടി നൽകുമെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി.

Related Posts