പ്രതിദിനം 2 ബില്യണ്‍ ഡോളര്‍ ക്രിപ്റ്റോ എഫ്&ഒ ട്രേഡിങുമായി പുതിയ ആസ്തി വിഭാഗത്തിലേക്ക് അവസരം നല്‍കി ഡെല്‍റ്റ എക്സ്ചേഞ്ച്

കൊച്ചി: ഇന്ത്യയിലുടനീളം ക്രിപ്റ്റോ ഡെറിവേറ്റീവ്സ് വിപണി അതിവേഗ വളര്‍ച്ച നേടുമ്പോള്‍ കൊച്ചിയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ട്രേഡിങ് വോളിയത്തിന്‍റെ കാര്യത്തിലായാലും ഉപഭോക്താക്കള്‍ സ്വീകരിക്കുന്ന കാര്യത്തിലായാലും മികച്ച വളര്‍ച്ചയാണ് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ക്രിപ്റ്റോ ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് എക്സ്ചേഞ്ചായ ഡെല്‍റ്റ എക്സ്ചേഞ്ച് കൈവരിച്ചിട്ടുള്ളത്. 2025 മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി 2 ബില്യണ്‍ ഡോളറിന്‍റെ ട്രേഡിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

നിര്‍ദ്ദിഷ്ട പ്രവര്‍ത്തന സമയങ്ങളുള്ള പരമ്പരാഗത വിപണികളില്‍ നിന്നു വ്യത്യസ്തമായി ക്രിപ്റ്റോ ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് വിപണി എല്ലാ ദിവസവും 24 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ ട്രേഡര്‍മാര്‍ക്ക് ആഗോള സംഭവങ്ങളോട് തല്‍സമയം പ്രതികരിക്കാന്‍ അവസരം ലഭിക്കും. ഫ്യൂച്ചറുകളും ഓപ്ഷനുകളും ഉപയോഗിച്ച് കാര്യക്ഷമമായി ഹെഡ്ജ് ചെയ്യാനും റിസ്ക് കൈകാര്യം ചെയ്യാനും ഇത് സഹായിക്കുന്നു. ഈ തുടര്‍ച്ചയായ വില വ്യതിയാനവും നിലനില്‍ക്കുന്ന മുന്നേറ്റവും ഹ്രസ്വകാല, ദീര്‍ഘകാല തന്ത്രങ്ങള്‍ക്ക് ഈ മേഖലയെ അനുയോജ്യമായ ഇടമാക്കി മാറ്റുന്നു. കൂടാതെ ഉയര്‍ന്ന ചാഞ്ചാട്ടം ഹ്രസ്വകാല വിലയിലെ മാറ്റങ്ങള്‍, ബ്രേക്ക്ഔട്ട്, മൊമെന്‍റം ട്രേഡര്‍മാര്‍ എന്നിവരെ ആകര്‍ഷിക്കുന്നു.

ഡെല്‍റ്റ എക്സ്ചേഞ്ച് ഇന്ത്യയിലെ  ഒന്നാം നമ്പര്‍ ക്രിപ്റ്റോ ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് എക്സ്ചേഞ്ചാണ്. ഇവിടെ ട്രേഡര്‍മാര്‍ക്ക് യഥാര്‍ത്ഥത്തില്‍ ക്രിപ്റ്റോ സ്വന്തമാക്കാതെ തന്നെ ട്രേഡു ചെയ്യാം. എല്ലാ കരാറുകളും സെറ്റില്‍ ചെയ്യുന്നത് ഇന്ത്യന്‍ രൂപയില്‍ മാത്രമായിരിക്കും. ഇന്ത്യന്‍ ബാങ്കുകളുടെ സുരക്ഷിത കസ്റ്റഡിയിലുള്ള ഇന്ത്യന്‍ രൂപയിലുള്ള നിക്ഷേപങ്ങള്‍ മാത്രമാണ് സ്വീകരിക്കുന്നത്. പരമ്പരാഗത ഓഹരി വിപണികളേക്കാള്‍ താരതമ്യേന കുറഞ്ഞ മാര്‍ജിന്‍ ആവശ്യകതയുമായി ഡെല്‍റ്റ എക്സ്ചേഞ്ച് ട്രേഡര്‍മാര്‍ക്ക് തങ്ങളുടെ മൂലധന കാര്യക്ഷമത പരമാവധിയാക്കാന്‍ സഹായിക്കുന്നു. ബിറ്റ്കോയിനിലും എതേറിയത്തിലുമുള്ള ഓപ്ഷനുകള്‍ ദിവസേനയും, ആഴ്ചതോറും, പ്രതിമാസവും കാലാവധി തീരുന്ന രീതിയില്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏക ക്രിപ്റ്റോ എക്സ്ചേഞ്ചാണ് ഡെല്‍റ്റ എക്സ്ചേഞ്ച്.

ക്രിപ്റ്റോ ഡെറിവേറ്റീവുകളിലെ വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മികച്ചതും ഫലപ്രദവുമായ സംവിധാനം ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഡെല്‍റ്റ എക്സ്ചേഞ്ച് സഹ സ്ഥാപകനും സിഇഒയുമായ പങ്കജ് ബലാനി പറഞ്ഞു. തങ്ങളുടെ എക്സ്ചേഞ്ച്, ക്രിപ്റ്റോ ഫ്യൂച്ചറുകളിലും ഓപ്ഷനുകളിലും മികച്ച ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഐഎന്‍ആര്‍ നിക്ഷേപങ്ങളും പിന്‍വലിക്കലുകളും സെറ്റില്‍മെന്‍റുകളും തടസ്സമില്ലാതെ നടക്കുന്നു. ഫിനാന്‍ഷ്യല്‍ ഇന്‍റലിജന്‍സ് യൂണിറ്റ് ഇന്ത്യ യുമായി പൂര്‍ണ്ണമായി സഹകരിച്ചുകൊണ്ട് സുരക്ഷിതവും സുതാര്യവുമായ ഒരു വ്യാപാര അന്തരീക്ഷം ഞങ്ങള്‍ ഉറപ്പാക്കുന്നു. തങ്ങളുടെ വിപുലമായ ക്രിപ്റ്റോ ഫ്യൂച്ചേഴ്സ് ആന്‍റ്  ഓപ്ഷന്‍സ് സേവനങ്ങള്‍ പ്രൊഫഷണല്‍, റീട്ടയില്‍ ട്രേഡര്‍മാര്‍ക്ക് വളരെ എളുപ്പത്തില്‍ വളര്‍ന്നു വരുന്ന ക്രിപ്റ്റോ സമ്പദ്ഘടനയില്‍ പങ്കാളികളാകാന്‍ അവസരം ലഭ്യമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രൊഫഷണല്‍ ട്രേഡര്‍മാര്‍ക്കായി ലോ ലാറ്റന്‍സി എക്സിക്യൂഷന്‍, അഡ്വാന്‍സ് ഓര്‍ഡര്‍ ടൈപ്പുകള്‍, അല്‍ഗോരിതമിക് ട്രേഡിങിനായുള്ള എപിഐ ഇന്‍റഗ്രേഷനുകള്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങളും ഡെല്‍റ്റ എക്സ്ചേഞ്ച്  ലഭ്യമാക്കുന്നുണ്ട്. വിവിധ ക്രിപ്റ്റോ കറന്‍സികളിലായി പെര്‍പെറ്റ്യുല്‍ ഫ്യൂചര്‍ കരാറുകള്‍, പ്രതിദിന, ആഴ്ച, മാസ കാലാവധികളുള്ള ഓപ്ഷന്‍സ് കരാറുകള്‍ തുടങ്ങിയവ വിപുലമായ അവസരങ്ങളാണ് വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ ലഭ്യമാക്കുന്നത്.

ഡെല്‍റ്റ എക്സ്ചേഞ്ച് വഴി ട്രേഡിംഗ് ആരംഭിക്കുന്നത് വളരെ എളുപ്പമാണ്. ഗണ്യമായ മൂലധന ആവശ്യമില്ലാതെ തന്നെ ട്രേഡര്‍മാര്‍ക്ക് ക്രിപ്റ്റോ ഡെറിവേറ്റീവുകളുടെ ലോകം പ്രയോജനപ്പെടുത്തുന്നതിനു തുടക്കം കുറിക്കാം. അക്കൗണ്ട് തുറക്കുന്ന ഏതൊരാള്‍ക്കും തങ്ങളുടെ അറിവ് വര്‍ധിപ്പിക്കാനും സംശയമില്ലാതെ ട്രേഡിംഗ് പ്രായോഗികമായി പഠിക്കാനും ഡെല്‍റ്റ എഡ്യുക്കേഷന്‍ റിസോഴ്സുകളും ഡെമോ അക്കൗണ്ടുകളും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *