Home » Blog » Kerala » ‘പോടാ പുല്ലേ പൊലീസേ’ ; ആർ ശ്രീലേഖ ഉൾപ്പെടെ 20 പ്രതികൾക്ക് ഇന്ന് നോട്ടീസ് നൽകും
23

തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും പൊലീസ് സേനയെ അധിക്ഷേപിക്കുന്ന തരത്തിൽ മുദ്യാവാക്യം വിളിക്കുകയും ചെയ്ത മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഇന്ന് നോട്ടീസ് നൽകും.ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ശ്രീലേഖ ഉൾപ്പെടെ 20 പേർക്ക് നോട്ടീസ് നൽകുക.

നിയമ വിരുദ്ധമായി സംഘം ചേരൽ, പൊലീസിന്റെ ജോലി തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആറ് മാസത്തിൽ താഴെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ മാത്രമാണ് ഇവ. കേസിൽ അറസ്റ്റ് ആവശ്യമില്ലെന്ന് പൊലീസ് പറയുന്നു.

ശ്രീലേഖയെ ഒഴിവാക്കിയാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. രണ്ട് കൗൺസിലർമാർ അടക്കം കണ്ടാലറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. എന്നാൽ, ശ്രീലേഖയെ ഒഴിവാക്കിയതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ശ്രീലേഖ ഉൾപ്പെടെ 20 പേരെ പ്രതികളാക്കി നെടുമങ്ങാട് കോടതിയിൽ പുതിയ റിപ്പോര്ട്ട് സമർപ്പിക്കുകയായിരുന്നു.