പത്തനംതിട്ടയിൽ മദ്യപിച്ച് അപകടകരമായി പോലീസ് ജീപ്പോടിച്ച് ഡാൻസാഫ് ഉദ്യോഗസ്ഥർ. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് ഉദ്യോഗസ്ഥരുടെതാണ് ഈ അപകട യാത്ര. വനിതാ ഓട്ടോ ഡ്രൈവർ അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിയന്ത്രണം വിട്ട് ജീപ്പോടിച്ചതോടെ നാട്ടുകാർ തടഞ്ഞു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും തടഞ്ഞുവെക്കുകയും ചെയ്തതോടെ പോലീസ് വാഹനത്തിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ ഇറങ്ങിയോടി. വാഹനം ഓടിച്ചയാളെ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി
Home » Blog » kerala Max » പൊലീസ് ജീപ്പുമായി അപകടകരമായ ഡ്രൈവിങ്; ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു
