Your Image Description Your Image Description

കൊടും വേനലിൽ മലയാളികൾ ആശ്വാസം കണ്ടെത്തുന്നത് പഴവർഗങ്ങളിലൂടെയാണ്. കടുത്ത ചൂടിൽ നിർജലീകരണം തടയാനായി വെളളം നന്നായി കുടിക്കാനും പഴവർഗങ്ങൾ കഴിക്കാനുമാണ് വിദഗ്ദ്ധർ നൽകുന്ന ഉപദേശം . ഇതോടെ വിപണികളിൽ പഴവർഗങ്ങളുടെ കച്ചവടം പൊടിപൊടിക്കുകയാണ്.

കേരളത്തിലാകട്ടെ ഇപ്പോഴും മാമ്പഴത്തിന്റെ കച്ചവടമാണ് കൂടുതൽ നടക്കുന്നത്. മഴക്കാലത്തും മാമ്പഴത്തിന്റെ വിപണിക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല. സാധാരണ ഒരു കിലോ മാമ്പഴത്തിന് കച്ചവടക്കാർ വിലയിടുന്നത് 100 മുതൽ 200 രൂപ വരെയാണ്. എന്നാൽ വിപണിയിൽ കിലോഗ്രാമിന് രണ്ടര ലക്ഷം രൂപ വരെ വിലമതിക്കുന്ന മാങ്ങയും ഉണ്ട്. അത്ഭുതപ്പെടേണ്ട , ശരിയാണ് .

ജന്മദേശം ജപ്പാനായ മിയാസാക്കി എന്ന ഇനത്തിലുളള മാങ്ങയ്ക്കാണ് വിപണിയിൽ പൊന്നുംവിലയുള്ളത്. ജപ്പാനിലാണ് ഇതിന്റെ ഉത്ഭവമെങ്കിലും ഇന്ത്യൻ നിലങ്ങളിലും ഇത് വിളയിച്ചെടുക്കാറുണ്ട്. രാജ്പൂരിലും സിലിഗുരിയിലും നടന്ന മാമ്പഴ മേളയിൽ മിയാസാക്കി വേറിട്ടുനിന്നു.

നാഷണൽ ഹോർട്ടികർച്ചർ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 1500 ൽ തരം മാങ്ങകൾ ഉൽപ്പാദിപ്പിക്കാറുണ്ട്. പക്ഷെ മിയാസാക്കി ചെറിയ അളവിൽ മാത്രമേ കൃഷി ചെയ്യുന്നുളളൂ.
1980കളിൽ ജപ്പാനിലെ ക്യൂഷു പ്രവിശ്യയിലെ മിയാസാക്കി നഗരത്തിലാണ് ആദ്യമായി ഇത് വിളയിച്ചെടുത്തത്.

മിയാസാക്കി വിഭാഗത്തിൽപ്പെട്ട മാവ് 1870 മുതലേ ജപ്പാനിലുണ്ടെന്നാണ് പറയുന്നത്. ആയുസ് കൂടുതലുളള മിയാസാക്കി മാവിൽ വിളയുന്ന ഫലവും രുചികരമാണ്. ജപ്പാനിൽ ഇതിന് പറയുന്നത് മുട്ടയുടെ ആകൃതിയും സൂര്യന്റെ തിളക്കവുമുളള ഫലമെന്നാണ് . സാധാരണ ഏപ്രിലിനും ഓഗസ്​റ്റ് മാസത്തിനുമിടയിലാണ് മിയാസാക്കി വിളവെടുക്കാറുളളത്.

മിയാസാക്കിയുടെ നിറം പർപ്പിളാണ്. ഇത് പഴുക്കുമ്പോൾ ചുവന്ന നിറമാകും . വിദഗ്ദ്ധർ പറയുന്നതിനുസരിച്ച് മിയാസാക്കി വിളയിച്ചെടുക്കാൻ സ്വീകരിക്കുന്ന സാങ്കേതികവിദ്യ വളരെ ചിലവേറിയതാണന്നാണ് . അതിനാലാണ് ഈ പഴത്തിന് കൂടുതൽ വില നൽകേണ്ടി വരുന്നത്.

350 ഗ്രാം ഭാരവും നല്ല മധുരവുമുളള അധികം കറകളിലാത്ത തൊലിയുളള മിയാസാക്കി മാങ്ങകൾക്കാണ് വിപണിയിൽ മികച്ച വില ലഭിക്കുന്നത്. ആദ്യസമയങ്ങളിൽ നാടൻ മിയാസാക്കിക്ക് ഒരു കിലോഗ്രാമിന് 10,000 രൂപയായിരുന്നു വില.

നിരവധി പോഷകഗുണങ്ങളുളള ഒരു ഫലവർഗമാണ് മിയാസാക്കി. വൈ​റ്റമിൻ സി,വെ​റ്റമിൻ എ, നിരവധി ധാതുക്കളും ഇതിലടങ്ങിയിരിക്കുന്നു. മികച്ച പ്രതിരോധശേഷിക്കും ചർമ്മസംരക്ഷണത്തിനും കാഴ്ചശക്തിക്കും മിയാസാക്കി മാമ്പഴം കഴിക്കുന്നത് ഉത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *