Your Image Description Your Image Description

കേരളത്തിലെ പൊതുമേഖല വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച മാധ്യമ റിപ്പോർട്ടിനുള്ള അവാർഡിന് എൻട്രികൾ ക്ഷണിച്ചു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പാണ് പുരസ്കാരം നൽകുന്നത്. അച്ചടി-ദൃശ്യമാധ്യമങ്ങൾക്ക് പ്രത്യേകമായാണ് ബഹുമതി. ഒന്നാം സമ്മാന ജേതാവിന് 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും രണ്ടാം സമ്മാനം ജേതാവിന് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ലഭിക്കും.

2021 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ കേരളത്തിൽ നിന്നും പ്രസിദ്ധീകരിച്ച ഇംഗ്ലീഷ്, മലയാളം ദിനപത്രങ്ങളിലെ റിപ്പോർട്ടുകളും

(പ്രിൻ്റ് മീഡിയ റിപ്പോർട്ടിംഗ്), കേരളത്തിലെ വിവിധ ദൃശ്യമാധ്യമങ്ങളിൽ രണ്ടു മിനിറ്റിൽ കുറയാതെ സംരക്ഷണം ചെയ്തിട്ടുള്ള റിപ്പോർട്ടുകളും (വിഷ്വൽ മീഡിയ റിപ്പോർട്ടിംഗ്) അവാർഡിന് പരിഗണിക്കും. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയെയും നേട്ടങ്ങളെയും സംബന്ധിച്ച ഏത് സ്വഭാവത്തിലെ റിപ്പോർട്ടുകളും അയക്കാം. എൻട്രിയുടെ മൂന്ന് കോപ്പികൾ ബയോഡേറ്റ പത്രത്തിൻ്റെ ഒറിജിനൽ എന്നിവ ഉൾപ്പെടെ അയക്കണം. ദൃശ്യമാധ്യമ അവാർഡിനുള്ള എൻട്രികൾ പെൻഡ്രൈവിൽ ലഭ്യമാക്കണം. മാധ്യമപ്രവർത്തകർക്കോ സ്ഥാപനങ്ങൾക്കോ അയക്കാം.

എൻട്രികൾ സെക്രട്ടറി കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി – 30 എന്ന വിലാസത്തിൽ ആഗസ്റ്റ് 12 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0482 2422275 എന്ന ഫോൺ നമ്പറിലോ secretarykma.gov@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. വെബ്സൈറ്റ്: www.keralamediaacademy.org

Related Posts