Your Image Description Your Image Description

പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യക്കുമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാനക്കാർ കൂട്ടത്തോടെ താമസിക്കുന്ന വീടുകളുടെ മുറ്റത്തോട് ചേർന്നാണ് മൃതദേഹം കണ്ടത്. കൊൽക്കത്ത സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണെന്നാണ് പൊലീസിൻ്റെ സംശയം. ദമ്പതികൾ വീട് പൂട്ടി പോയ നിലയിലാണ്. എന്നാൽ ഇവരുടെ രണ്ടു മക്കൾ ഇവിടെത്തന്നെയുണ്ട്. പൊക്കിൾകൊടി വേർപെടാത്ത നിലയിലാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Related Posts