Your Image Description Your Image Description

പെരുമ്പാവൂരിലെ സ്വകാര്യ ലോഡ്ജിൻ്റെ മുറ്റത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 45 വയസ്സ് തോന്നിക്കുന്ന മലയാളിയാണ് മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് ലോഡ്ജിൻ്റെ ആളൊഴിഞ്ഞ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്.

തലയുടെ പിൻഭാഗത്തും ചെവികളിലും ചോരപ്പാടുകളുണ്ട്. കഴിഞ്ഞ അഞ്ചുദിവസമായി ഈ ലോഡ്ജിന് അവധിയാണ്. ആളുകൾ സഞ്ചരിക്കാത്ത ഭാഗത്ത് മൃതദേഹം കണ്ടെത്തിയത് ദുരൂഹതകൾ വർധിപ്പിക്കുന്നുണ്ട്. പെരുമ്പാവൂർ പൊലീസ് സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

Related Posts