Your Image Description Your Image Description

പെരുമ്പാവൂർ: കാൽവഴുതി പുഴയിൽവീണ സഹോദരിയെ രക്ഷപ്പെടുത്താൻ പുഴയിലേക്കുചാടിയ പെൺകുട്ടിക്ക് ദാരുണാന്ത്യം. വാഴക്കുളം മുടിക്കൽ മൗലൂദുപുര റോഡിൽ പുളിക്കക്കുടി ഫാത്തിമ ഷെറിനാണ് (19) മരിച്ചത്. സഹോദരി ഫർഹത്തി (15) നെ നാട്ടുകാർ രക്ഷപ്പെടുത്തി.

പെരിയാറിലെ തടിഡിപ്പോ കടവിൽ ശനിയാഴ്ച രാവിലെ 6.30 നാണ് അപകടം ഉണ്ടായത്. മുടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ രാവിലെ നടക്കാനെത്തിയ സഹോദരിമാർ ഇടയ്ക്ക് സെൽഫി എടുക്കുന്നതിനായി കടവിലെ പാറയിൽ കയറിയത്.

ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി വീണ ഫർഹത്തിനെ രക്ഷപ്പെടുത്താൻ പുഴയിലേക്കുചാടിയ ഫാത്തിമ ഒഴുക്കിൽപ്പെട്ടു. കടവിനുസമീപം ചൂണ്ടയിട്ടിരുന്നവരാണ് ഫർഹത്തിനെ രക്ഷപ്പെടുത്തിയത്.ഒന്നരമണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിൽ ഫാത്തിമയുടെ മൃതദേഹം  അൻപതുമീറ്റർ അകലെ കണ്ടെത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts