Your Image Description Your Image Description

കല്‍പ്പറ്റ : കനത്ത മഴയില്‍ വയനാട്ടിലെ പുളിഞ്ഞാല്‍ നെല്ലിക്കച്ചാലില്‍ രൂപപ്പെട്ട ഗർത്തത്തിൽ ആശങ്കയില്ല. സംഭവ സ്ഥലത്ത് വിദഗ്ധ സംഘം പ്രാഥമിക പരിശോധന നടത്തി. ജില്ല ദുരന്തനിവാരണ അതോറിറ്റി, ജിയോളജി, റവന്യൂ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധനക്കായി സ്ഥലത്ത് എത്തിയത്.

ഭൂമിക്കടിയിലൂടെ ഗര്‍ത്തത്തിലേക്ക് വെള്ളം എത്തുന്നില്ല. കുഴിയില്‍ വെള്ളം കെട്ടിക്കിടക്കുന്നുമില്ല. ശക്തമായ നീരുറവകളും ഗര്‍ത്തത്തിലേക്ക് എത്തുന്നതായി ഇന്നലെ നടന്ന പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.

ബാണാസുരമലയിലെ കാട്ടരുവികളില്‍ നിന്ന് നേരിട്ടുള്ള ഒഴുക്ക് ഗര്‍ത്തത്തിലേക്കോ അതിന് സമീപത്തേക്കോ ഇല്ല. വലിയ കുത്തൊഴുക്കിന്റെ സാധ്യതകളും ഇവിടെ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥ സംഘം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *