Your Image Description Your Image Description

ആയുഷ് വകുപ്പിൽ ഒരു കോടി രൂപ ചെലവിൽ പുന്നപ്ര തെക്ക് പഞ്ചായത്തിൽ നിർമ്മിക്കുന്ന ആയുർവേദ ആശുപത്രിയുടെ നിർമ്മാണത്തിന് ഇന്ന് തുടക്കമാകും

മൂന്നു നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ആദ്യ ഘട്ടത്തിൻ്റെ നിർമ്മാണമാണ് ഇപ്പോൾ തുടക്കം കുറിക്കുന്നത്. ശ്രീവേദവ്യാസ ആയുർവ്വേദ ആശുപത്രിക്ക് സമീപം പഞ്ചായത്ത് വില കൊടുത്തുവാങ്ങിയ 7 സെൻ്റ് സ്ഥലത്താണ് ഒന്നാം ഘട്ടത്തിൽ ഒ പി ബ്ലോക്ക് പൂർത്തിയാക്കുക.

 

ശനി പകൽ 2 ന് മന്ത്രി വീണാ ജോർജ് നിർമ്മാണോദ്ഘാടനം നടത്തും. ശിശു സൗഹൃദഅമ്പലപ്പുഴ പ്രഖ്യാപനവും മന്ത്രി നിർവ്വഹിക്കും.

 

നിയോജക മണ്ഡലത്തിൽ മികച്ച ആയുർവേദ ചികിത്സാ സൗകര്യങ്ങളാണ് ഈ 4 വർഷക്കാലത്തിനുള്ളിൽ ഒരുങ്ങുന്നത്. ജില്ലാ ആയുർവേദ ആശുപത്രി, കരുമാടി ആയുർവേദ ആശുപത്രി, പുന്നപ്ര വേദവ്യാസ ആയുർവേദ ആശുപത്രി എന്നിവയാണ് ലക്ഷ്യത്തോടടുക്കുന്നത്.

 

എം എൽ എ ആസ്തി വികസന ഫണ്ട്‌, പ്ലാൻ ഫണ്ട്‌, ആയുഷ് ഫണ്ട്‌, ജില്ലാ പഞ്ചായത്ത് ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം. കരുമാടിയിലെ 5 കോടി രൂപ ഉപയോഗിച്ചുള്ള ആശുപത്രി കെട്ടിടത്തിൻ്റെ പൈലിങ് ജോലികൾ പുരോഗമിക്കുകയാണ്. 5 കോടി രൂപ ചെലവിൽ ജില്ലാ ആയുർവ്വേദ ആശുപത്രി നിർമ്മാണത്തിന്റെ ഡി പി ആർ അന്തിമ ഘട്ടത്തിലുമാണ്. പുന്നപ്രയിലെ വേദവ്യാസ ആയുർവേദ ആശുപത്രിയുടെ ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടന സമ്മേളനത്തിൽ എച്ച് സലാം എം എൽ എ അധ്യക്ഷനാകും.

Related Posts