Your Image Description Your Image Description

പുന്നപ്ര വടക്ക് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് സ്ഥാപിച്ച കുഴൽ കിണറിന്റെ പ്രവര്‍ത്തനോദ്ഘാടനം എച്ച് സലാം എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്തിലെ ഏഴ് മുതൽ 11 വരെയുള്ള വാർഡുകളും പുന്നപ്ര തെക്ക് പഞ്ചായത്തിലെ കരിമ്പാവളവും ഉള്‍പ്പെടുന്ന കിഴക്കൻ ഭാഗങ്ങൾക്കും പദ്ധതിയിലൂടെ ശുദ്ധജലം ലഭ്യമാകും. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജിത സതീശൻ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷയായി.

എച്ച് സലാം എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് 5,14, 617 രൂപയും പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5,25000 രൂപയും ഉൾപ്പെടെ ആകെ 10,39,617 രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. വാട്ടർ വർക്സ് പമ്പ് ഹൗസിലാണ് കുഴൽ കിണർ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കിയത്.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ പി സരിത, സ്ഥിരംസമിതി അധ്യക്ഷ അജിത ശശി, പഞ്ചായത്തംഗം കവിത, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എൽ ഗിരീഷ്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിനോമെറിൻ ജോൺ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *