Your Image Description Your Image Description

പുതിയ രൂപത്തിൽ ഫോക്‌സ്‌വാഗൺ മിഡ്-സൈസ് എസ്‌യുവി ടൈഗണിനെ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അടുത്ത കാലത്തായി, ഫോക്‌സ്‌വാഗൺ ടൈഗണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പരീക്ഷണ വേളയിൽ ഇന്ത്യൻ റോഡുകളിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടിരുന്നു.

ഇത്തവണ കമ്പനി ചില പുതിയ സവിശേഷതകൾ ചേർക്കുമെന്ന് റിപ്പോർട്ടുണ്ട്. ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റ് 2026 ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോ‍ട്ടുകൾ. പരീക്ഷണത്തിനിടെ പുറത്തുവന്ന ചിത്രങ്ങളിൽ, ടൈഗണിന്‍റെ മുൻ പിൻ വശങ്ങൾ മറച്ചനിലയിൽ ആയിരുന്നു.

കാറിന്റെ ഇന്റീരിയറിനെക്കുറിച്ച് പറയുമ്പോൾ, പുതിയ കളർ ഓപ്ഷനുകൾ, അപ്ഹോൾസ്റ്ററി, അപ്‌ഡേറ്റ് ചെയ്ത സവിശേഷതകൾ എന്നിവയും ഇതിൽ കാണാം. ഫോക്‌സ്‌വാഗൺ ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ സവിശേഷതകൾ തുടങ്ങിയ എഡിഎഎസ് ലെവൽ 2 സവിശേഷതകൾ നൽകാം.

ഇതോടൊപ്പം, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ടയർ പ്രഷർ ഡിഫ്ലേഷൻ വാണിംഗ് സിസ്റ്റം, മൾട്ടി-കൊളിഷൻ ബ്രേക്കുകൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ഹൈഡ്രോളിക് ബ്രേക്ക് ബൂസ്റ്റർ എന്നിവയും ഉണ്ട്. റിയർ പാർക്കിംഗ് സെൻസറും ക്യാമറയും, ഡേ-നൈറ്റ് ഐആ‍വിഎം, റെയിൻ സെൻസർ, ബ്രേക്ക് ഡിസ്‍ക് വൈപ്പിംഗ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇബിഡി, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും പുതിയ ടൈഗണിൽ നൽകാം.

Related Posts