Your Image Description Your Image Description

പുതിയതായി വാങ്ങിയ കാർ പ്രതീക്ഷിച്ചവിധം ഓടിത്തതിന് അതിന്റെ പരസ്യത്തിലഭിനയിച്ച ബോളിവുഡ് താരങ്ങളാൾ ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്ത് ഉടമ.ഷാരൂഖ് ഖാന്റെയും ദീപികാ പദുക്കോണിന്റെയും പേരിലാണ് . അഭിഭാഷകനായ കൃതി സിങ് വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്തത്. താരങ്ങളുൾപ്പെടെയുള്ളവരുടെ പേരിൽ രാജസ്ഥാനിലെ ഭരത്പുരിലുള്ള മഥുര ഗേറ്റ് പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തത്.

ഹരിയാനയിലെ സോണീപതിൽനിന്ന് 23.97 ലക്ഷം രൂപയ്ക്ക് 2022-ലാണ് സിങ് കാർ വാങ്ങിയത്. അധികം വൈകാതെ വണ്ടിക്ക് കാര്യമായ സാങ്കേതികപ്പിഴവുകളുണ്ടായെന്ന് സിങ് ആരോപിച്ചു. വാങ്ങിയ സ്ഥാപനത്തോടു പറഞ്ഞപ്പോൾ അത് നിർമാണത്തകരാറാണെന്നു സമ്മതിച്ചു. തൽക്കാല ശരിയാക്കി നൽകുകയും ചെയ്തു. എന്നാൽ പ്രശ്‌നം പതിവായി, അതോടെ സാമ്പത്തികനഷ്ടവും ശാരീരിക, മാനസിക ബുദ്ധിമുട്ടുമുണ്ടായതിനാലാണ് പരാതി നൽകിയതെന്ന് പരാതിക്കാരൻ പറയുന്നു.

Related Posts