Your Image Description Your Image Description

ന്യൂഡല്‍ഹി: പീഡന പരാതി പിന്‍വലിപ്പിക്കാന്‍ യുവ അഭിഭാഷകയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയ സംഭവത്തില്‍ ഡല്‍ഹി സാകേത് കോടതി രണ്ട് ജില്ലാ ജഡ്ജിമാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. സംഭവത്തിൽ ജില്ലാ ജഡ്ജി സഞ്ജീവ് കുമാര്‍ സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തു. ജഡ്ജി അനില്‍കുമാറിനെതിരെ അച്ചടക്ക നടപടികള്‍ക്ക് ഹൈക്കോടതി ശുപാര്‍ശ ചെയ്തു.

യുവ അഭിഭാഷക നല്‍കിയ പരാതിയിലാണ് നടപടി. ബലാത്സംഗക്കേസില്‍ പ്രതിയായ അഭിഭാഷകനെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്, ജഡ്ജിമാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കേസ് പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും, കേസ് പിൻവലിക്കില്ല എന്ന വാദത്തിൽ അഭിഭാഷക ഉറച്ചു നിന്നപ്പോള്‍, സഹോദരനെ കേസില്‍ കുടുക്കുമെന്ന ഭീഷണിയും ഉണ്ടായതായി പരാതിയിൽ പറയുന്നു.
27കാരിയായ അഭിഭാഷക ജൂലൈയില്‍ ഹൈക്കോടതി ജഡ്ജിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. സംഭവം നടന്ന സമയത്ത് അവര്‍ ഈ ജഡ്ജിമാരുടെ കീഴില്‍ ജോലി ചെയ്തിരുന്നതായും പറയുന്നു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തി. പരാതിയിലെ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയതിനാല്‍, ഓഗസ്റ്റ് 28ന് ചേര്‍ന്ന ഹൈക്കോടതിയുടെ ഫുള്‍ കോര്‍ട്ട് റഫറന്‍സിലാണ് നടപടി സ്വീകരിക്കാന്‍ തീരുമാനം എടുത്തത്.

Related Posts