Your Image Description Your Image Description

ഏറ്റവും മനുഷ്യത്വപരമായി ഇടപെടല്‍ നടത്തേണ്ട മേഖലയാണ് സാന്ത്വനപരിചരണമേഖലയെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. ആലപ്പുഴ ജില്ലാപഞ്ചായത്ത്, ആരോഗ്യ വകുപ്പ്, ജില്ലാ പാലിയേറ്റീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാലിയേറ്റീവ് കോണ്‍ക്ലേവ് ജെന്‍ഡര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ്.

പാലിയേറ്റീവ് പ്രവര്‍ത്തനം മറ്റേത് പ്രവര്‍ത്തിയെക്കാളും ശ്രേഷ്ഠമാണ്. അതിന് മനസ്സും സമയവും വേണം. രോഗികള്‍ക്ക് ആവശ്യമായ പരിചരണം കൊടുക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പാലിയേറ്റീവ് പ്രൈമറി, സെക്കന്‍ഡറി നഴ്‌സുമാര്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നതിനും ജില്ലയിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. പാലിയേറ്റീവ് ഗ്രിഡ് സംവിധാനം പരിചയപ്പെടുത്തല്‍, പാലിയേറ്റീവ് നയം അവതരണം എന്നിവയും കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ചു. ജില്ലയില്‍ പാലിയേറ്റീവ് പ്രവര്‍ത്തനവും വയോജന സംരക്ഷണവും മെച്ചപ്പെടുത്തുന്നതിന് സമഗ്ര പാലിയേറ്റീവ് പദ്ധതി ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ നടപ്പിലാക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെയര്‍ കേരള പദ്ധതിയുടെ ഭാഗമായ പാലിയേറ്റീവ് ഗ്രിഡ് പ്രവര്‍ത്തനം, സന്നദ്ധ സംഘടനകളുടെ രജിസ്‌ട്രേഷന്‍, സന്നദ്ധപ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍, മെച്ചപ്പെട്ട രോഗപരിചരണം എന്നിവയും നടന്നുവരുന്നു.

പരിപാടിയില്‍ ജില്ലാപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ അധ്യക്ഷയായി. സംസ്ഥാന പാലിയേറ്റീവ് നോഡല്‍ ഓഫീസര്‍ ഡോ. മാത്യു നമ്പേലി പരിശീലനം നയിച്ചു. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു, ജില്ലാപഞ്ചായത്തംഗങ്ങളായ അഡ്വ. ആര്‍ റിയാസ്, സജിമോള്‍ ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ് കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കോശി സി പണിക്കര്‍, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ നോഡല്‍ ഓഫീസര്‍ ഡോ. അനീഷ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ടെനി, പാലിയേറ്റീവ് കെയര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ട്രീസ തോമസ,് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts