Your Image Description Your Image Description

പൂച്ചാക്കൽ: ഹരിത കേരള മിഷൻ സംസ്ഥാനത്താകെ ജലബഡ്ജറ്റ് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പാണാവള്ളി ഗ്രാമപഞ്ചായത്തിൻ്റെ ജലബഡ്ജറ്റ് പ്രകാശനം പഞ്ചായത്ത് പ്രസിഡണ്ട് രാഗിണി രമണൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. ഈ. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എസ്. രാജേഷ് ജലബജറ്റ് പരിചയപ്പെടുത്തി. കില ഫാക്കൽറ്റി ശശിധരൻ,ഫൗലാദ്, കെ.കെ. രജീഷ് എന്നിവർ സംസാരിച്ചു.
ഓരോ ചെറു പ്രദേശങ്ങളിൽ നിന്നും ഒരു ഹ്രസ്വ കാലയളവിൽ പെയ്യുന്ന മഴയിൽ നിന്നുള്ള ജലലഭ്യതയും അവിടത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ട ജലത്തിൻ്റെ അളവും താരതമ്യം ചെയ്ത് ഓരോ സമയത്തും ജലംമിച്ചമാണോ ജലം കമ്മിയാണോ എന്ന് കണ്ടെത്തുന്ന പ്രവർത്തനമാണ് ജലബഡ്ജറ്റിലൂടെ ലക്ഷ്യമിടുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ ജല സംരക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള ശാസ്ത്രീയ രേഖയായി ഇത് പ്രയോജനപ്പെടുത്തും.

Related Posts