പാക് ന​ഗരം പിടിച്ചെടുത്ത് ബലൂച് ലിബറേഷൻ ആർമി

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​ക് ന​ഗ​രം പി​ടി​ച്ചെ​ടു​ത്ത് ബലൂച് ഭീ​ക​ര​വാ​ദി​ക​ൾ. ബ​ലൂ​ചി​സ്താ​ൻ പ്ര​വി​ശ്യ​യി​ലെ ഖു​സ്ദാ​ർ ജി​ല്ല​യി​ലു​ള്ള സൊ​റാ​ബ് ന​ഗ​ര​മാ​ണ് ബ​ലൂ​ചി​സ്താ​ൻ ലി​ബ​റേ​ഷ​ൻ ആ​ർ​മി പി​ടി​ച്ചെ​ടു​ത്ത​ത്. ഭീ​ക​ര​വാ​ദി​ക​ളു​ടെ ഏ​റ്റു​മു​ട്ട​ലി​ൽ മു​തി​ർ​ന്ന പാ​കി​സ്താ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു. നി​യ​ന്ത്ര​ണം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി സുരക്ഷാ സേന.

സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ന​ശി​പ്പി​ച്ച ഭീ​ക​ര​വാ​ദി​ക​ൾ, ബാ​ങ്ക് കൊ​ള്ള​യ​ടി​ക്കു​ക​യും നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​സ​തി​ക​ൾ​ക്ക് തീ​യി​ട്ട​താ​യും ബ​ലൂ​ചി​സ്താ​ൻ സ​ർ​ക്കാ​ർ വ​ക്താ​വ് ഷാ​ഹി​ദ് റി​ന്ദ് പ​റ​ഞ്ഞു. അ​തി​ർ​ത്തി സു​ര​ക്ഷ സേ​ന​യു​ടെ​യും പൊ​ലീ​സി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ന്റെ നി​യ​ന്ത്ര​ണം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി. അ​ഡീ​ഷ​ന​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ (റ​വ​ന്യൂ) ഹി​ദാ​യ​ത്ത് ബു​ലേ​ദി ബ​ലൂ​ചാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *